വേങ്ങര: 55.5 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി എ എം എൽ പി ഇരിങ്ങല്ലൂർ ഈസ്റ്റ് സ്കൂളിൽ വെച്ച് നിര്‍വഹിച്ചു.
ജനകീയ ആരോഗ്യ കേന്ദ്രത്തിനായി അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ പങ്ങിണിക്കാട്ട് അബ്ദുറസാഖിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സ്ത്രീകള്‍ക്ക് പ്രത്യേകം ക്ലിനിക്, ചൊവ്വാഴ്കളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പരിശോധനകള്‍, ഡയബറ്റിക്, പ്രമേഹ രോഗികള്‍ക്ക് പ്രത്യേകം ക്ലിനിക്, പരിശോധന സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ ജനകീയ ആരോഗ്യ കേന്ദ്രം വരുന്നത് നാടിന് പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു.
2023 ലാണ് സംസ്ഥാന സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മൂന്നോ നാലോ വാര്‍ഡുകള്‍ കൂടുന്നിടത്താണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുഉള്ളത്
പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, വൈസ് പ്രസിഡന്റ് പി.കെ സക്കീന, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നാസര്‍ പറപ്പൂര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.പി. ഷാഹിദ, ക്ഷേമകാര്യം ചെയര്‍പേഴ്‌സണ്‍ ടി. ആബിദ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംലത്ത് കവറൊടി, കുറ്റിത്തറമ്മല്‍ വാര്‍ഡ് മെമ്പര്‍ ജസീറ അനീസ്, ഡി.എം.ഒ ഡോ. ടി.കെ ജയന്തി, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ടി.എന്‍. അനൂപ്, എ.ഇ.ഒ. ടി.ഷര്‍മിലി, വേങ്ങര ബി.പി.സി പി. ജീബ, ഇരിങ്ങല്ലൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഫീഫ ഹനീഫ്, എച്ച് എം അലക്സ് തോമസ്. പി ടി എ പ്രസിഡന്റ് അഷ്‌റഫ് കപ്പൂർ, ബാനുഷ മാനേജർ മൊയ്‌ദീൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.