സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

വേങ്ങര: റേഡിയസ് ഹെൽത്ത് സെന്റർ കച്ചേരിപ്പടിയുടെ നേതൃത്വത്തിൽ കൂരിയാട് റോയൽ കാസ്റ്റിൽ ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ അവബോധ ക്ലാസ്സും സംഘടിപ്പിച്ചു. അമ്പതോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

റേഡിയസ് പി ആർ ഒ നസീൽ പാലശ്ശേരി സ്വാഗതം പറഞ്ഞു. മാനേജർ ശ്രീജിത്ത് ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. 

ക്ലിനിക്കൽ ഡയറ്റീഷ്യൻ അഖില പി ജീവിത ശൈലീ അവബോധ ക്ലാസ് നയിച്ചു. മുഹമ്മദ് കുട്ടി നെല്ലാട്ടുതൊടി, ഇ.മുഹമ്മദ് അലി, റിയാസ് അലി പി കെ, റഹീം ഇ വി,മുജീബ് സിവി, സുബൈദ കാളങ്കടൻ, ബാബുരാജ് കെപി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}