നിയമസഭാ തെരഞ്ഞെടുപ്പ് 2026: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 3,689 പോളിങ് സ്റ്റേഷനുകളിലേക്കായി നിയോഗിക്കപ്പെട്ട 20,659 പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടപടികൾ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ പൂർത്തിയായി.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥരുടെ ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് രീതിയാണിത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുന്നത്:

ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആകെ ജീവനക്കാരുടെ ഡാറ്റാബേസിൽ നിന്ന് ആവശ്യമായ ഉദ്യോഗസ്ഥരെ (റിസർവ് ഉൾപ്പെടെ) സോഫ്റ്റ്‌വെയർ വഴി തിരഞ്ഞെടുക്കുന്നു. ഇവർക്കുള്ള നിയമന ഉത്തരവുകൾ SMS വഴി ലഭ്യമാക്കും.

ഘട്ടം 2 (മാർച്ച് 29): ഉദ്യോഗസ്ഥരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും തരംതിരിക്കുന്നു. ഈ ഘട്ടത്തിൽ ഏത് മണ്ഡലമെന്ന് വ്യക്തമാകും.

ഘട്ടം 3 (ഏപ്രിൽ 7): പോളിങ് സാമഗ്രികളുടെ വിതരണ വേളയിൽ, ഉദ്യോഗസ്ഥർക്ക് ഏത് പോളിങ് സ്റ്റേഷനിലാണ് ഡ്യൂട്ടി എന്ന് നിശ്ചയിക്കുന്നു.

ഉദ്യോഗസ്ഥർ ശ്രദ്ധിക്കാൻ:
📍 നിയമന ഉത്തരവ്: നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന SMS-ലെ ലിങ്ക് വഴി ഉത്തരവ് ഡൗൺലോഡ് ചെയ്യാം. ഓഫീസ് മേധാവികൾ സോഫ്റ്റ് വെയറിൽ നിന്ന് ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് നൽകി എന്ന് ഉറപ്പാക്കണം.
📍 പരിശീലനം: ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായവർക്ക് ഉടൻ തന്നെ പരിശീലന പരിപാടികൾ ആരംഭിക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}