ജീവിത വിജയത്തിന് സ്രഷ്ടാവിലേക്ക് മടങ്ങുക: വിസ്‌ഡം യൂത്ത് വേങ്ങര

വേങ്ങര: മനുഷ്യജീവിതത്തിൽ യഥാർത്ഥ സമാധാനവും വിജയവും കൈവരുന്നത് സ്രഷ്ടാവിനെ തിരിച്ചറിഞ്ഞ് അവനിലേക്ക് മടങ്ങുമ്പോഴാണെന്ന് വിസ്‌ഡം യൂത്ത് യുവപഥം സംഗമം അഭിപ്രായപ്പെട്ടു. വിസ്‌ഡം യൂത്ത് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ദാറുൽ ഖുർആനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സ്രഷ്ടാവായ അല്ലാഹുവിൽ പൂർണ്ണമായി ആശ്രയിക്കുകയും, പ്രാർത്ഥനകൾ അവനോട് മാത്രം ചോദിക്കുകയും, ദൈവിക വിധിയിൽ സംതൃപ്തരാകുകയും ചെയ്യുന്നതിലൂടെ മാത്രമേ ഹൃദയശാന്തി ലഭിക്കൂ എന്ന് പരിപാടിയിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു. ഏകനായ സ്രഷ്ടാവിലേക്ക് സർവ്വ ജനങ്ങളും മടങ്ങണമെന്ന സന്ദേശമാണ് 'യുവപഥം' മുന്നോട്ടുവെച്ചത്.

സംഗമത്തിന്റെ ഉദ്ഘാടനം സാലിം കുറ്റൂർ നിർവ്വഹിച്ചു. മുസ്തഫ മദനി മുഖ്യപ്രഭാഷണം നടത്തി. റിസ്വാൻ, ശരീഫ് പാണക്കാട്, ഡോ. ഫഹീം തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംസാരിച്ചു. വേങ്ങര മണ്ഡലത്തിലെ നിരവധി യുവാക്കൾ പങ്കെടുത്ത പരിപാടി ഏറെ ശ്രദ്ധേയമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}