മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിങ്കളാഴ്ച പാർട്ടി തലത്തിലുള്ള കൂടിയാലോചന നടക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായെന്നും കോൺഗ്രസിലെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ -സാദിഖലി തങ്ങൾ
admin
Tags
Malappuram