കുറ്റിത്തറ യൂണിറ്റ് മുസ്‌ലിം ജമാഅത് കമ്മിറ്റി അഹമ്മദ് നിസാമിയെ ആദരിച്ചു

വേങ്ങര: കുറ്റിത്തറ യൂണിറ്റ് മുസ്‌ലിം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുഴുവൻ മുതഅല്ലിമുകൾക്കും (വിദ്യാർത്ഥികൾ) പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. റമദാൻ-ഈദ് മുന്നോടിയായി നടന്ന ചടങ്ങിൽ വെച്ച് റഷീദ് ബാഖവി വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുഹമ്മദ്‌ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ശ്രദ്ധേയമായ മറ്റ് പരിപാടികളും നടന്നു. ലോക കേരള സഭയിൽ അംഗമായി പങ്കെടുത്ത അഹമ്മദ് നിസാമിയെ ചടങ്ങിൽ വെച്ച് കമ്മിറ്റി ആദരിച്ചു. നാടിന്റെ അഭിമാനമായി മാറിയ അദ്ദേഹത്തിന് പ്രത്യേക ഉപഹാരം കൈമാറി.

മാളിയെക്കൽ മുഹമ്മദ് മാസ്റ്റർ, ഒ.കെ. റഷീദ് ബാഖവി, സഫ്‌വാൻ സഖഫി, മൂസൻ ഹാജി, സിദ്ധീഖ് ഹാജി, കുന്നത് റഹീം തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. മഹല്ല് ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}