ഇസ്ലാം കരുണയുടെ മതം, ലോകസമാധാനത്തിന് ആഹ്വാനം ചെയ്തു വേങ്ങര ഈദ് ഗാഹ്

വേങ്ങര: പരിശുദ്ധ റമദാൻ മാസത്തിന്റെ സമാപനമായി ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) വേങ്ങരയിലെ പി.പി ഹാൾ ഈദ് ഗാഹിൽ ഭക്തിപൂർവ്വം ആഘോഷിച്ചു. 

രാവിലെ നടന്ന ഈദ് നമസ്കാരത്തിൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ തോതിൽ വിശ്വാസികൾ പങ്കെടുത്തു. ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നടത്തിയ ഖുത്ബയിൽ റമദാനിൽ ചെയ്ത നന്മകൾ സ്വീകരിക്കാൻ നിരന്തര പ്രാർത്ഥന യുടെ ആവശ്യകതയും  തുടർന്നുള്ള ജീവിതം തെറ്റുകളിൽ നിന്ന് വിട്ടു നിന്ന് ഭക്തിപൂർവ്വമാക്കാൻ ശ്രമിക്കണമെന്ന്  വിശ്വാസികളെ ഉണർത്തി.

സമാധാനം, സഹിഷ്ണുത, പരസ്പര സ്നേഹം, സഹോദരത്വം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.

വിസ്‌ഡം വേങ്ങര മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രമീകരിച്ചത്. മികച്ച സംഘാടക സംവിധാനങ്ങളോടെ ഈദ് ഗാഹ് ശ്രദ്ധേയമായി.

നമസ്കാരത്തിനുശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറി സന്തോഷം പങ്കുവെച്ചു. ഈദ് ഭാഗമായി മധുര വിതരണവും നടന്നു. വലിയ ജനപങ്കാളിത്തം ഈദ് ആഘോഷങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്നു.

ഈദ് ഗാഹിൽ വച്ച് ജില്ലയിലെ വിവിധ ജീവകാരുണ്യ, സ്നേഹസ്പർശം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണം നടന്നു.
 വിസ്ഡം യൂത്ത് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഈദ് ബ്രോഷർ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന രൂപത്തിലുള്ള ക്വിസ് കോമ്പറ്റീഷനുകളും ബ്രോഷറിൽ ഉൾപ്പെടുത്തിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}