ഏക സൃഷ്ടാവിന്റെ അടിമത്വം സ്വീകരിക്കുക - കെ.അവറു മാസ്റ്റർ

വേങ്ങര: ഡൗൺ ടൗൺ ഈദ് ഗാഹ്, താഴെ അങ്ങാടി ലിയാനക്കു മുന്നിലെ മൈതാനിയിൽ വെച്ചു നടന്നു. റമദാൻ മാസത്തിൽ വിശ്വാസികൾ നേടിയെടുത്ത ജീവിതവിശുദ്ധി തുടർന്ന് ജീവിതത്തിലുടനീളം നിലനിർത്താൻ തയ്യാറാവണമെന്ന് ഈദ് സന്ദേശം നൽകിയ കെ. അവറു മാസ്റ്റർ ഉദ്ബോധിപ്പിച്ചു. 

ആഘോഷ വേളകളിൽ നിയന്ത്രണം വിടാതെ സൂക്ഷിക്കണമെന്നും മദ്യം, മയക്കു മരുന്ന് എന്നിവയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽ ക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഏകനായ അല്ലാഹുവിന്റെ അടിമത്തം സ്വീകരിക്കുക, മറിച്ച്, ആക്രമികളായ ഭരണാധികാരികളെ പ്രീണിപ്പിക്കാൻ ഇസ്ലാമിന്റെ പേരുപയോഗിക്കുന്നത് സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.  പെരുന്നാൾ നിസ്കാരത്തിനു വേങ്ങര ഡൗൺ ടൗൺ മസ്ജിദ് ഇമാം ആസിഫ് കമാൽ നേതൃത്വം നൽകി. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുക്കണക്കിന് വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു. മധുരപലഹാര വിതരണവും ഈദ് ഗാഹിന് മികവ് പകർന്നു. 

ഈദ് ഗാഹ് കമ്മിറ്റി കൺവീനർ കുട്ടി അഹമ്മദ് കുട്ടി, സിദ്ധീഖ് എ. കെ, അലവി എം. പി, ബഷീർ പുല്ലമ്പലവൻ,  അഷ്‌റഫ്‌ പാലേരി, ഡോക്ടർ ഗദ്ദാഫി, ഡോക്ടർ യാസീൻ ഇസ്ഹാഖ്, യൂസുഫ് കുറ്റാളൂർ, അഹമ്മദ് പറങ്ങോടത്ത്, റസാക്ക് എം. പി, റഹീം ബാവ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}