വേങ്ങരയിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപ്പഞ്ചായത്ത് സായംപ്രഭയിൽ വെച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ രോഗത്തെക്കുറിച്ച് കൃത്യമായ ധാരണ എത്തിക്കുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നിർവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി.സി. സനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യമേഖലയിലെ പ്രമുഖർ സംസാരിച്ചു.

ക്ഷയരോഗം തുടക്കത്തിലേ തിരിച്ചറിയേണ്ടതിന്റെയും ചികിത്സാ നടപടികൾ കൃത്യമായി പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ ചർച്ചകൾ നടന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശിവദാസൻ, പി.എ. പിഞ്ചു, പി. ഭവ്യ, എസ്. ആനന്ദ്, ജെ.എച്ച്.ഐ. എ. ജിജിൻ ജയറാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}