പറപ്പൂർ: റമദാൻ മാസത്തോടനുബന്ധിച്ച് പറപ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നും ശേഖരിച്ച പാലിയേറ്റീവ് കെയർ ഫണ്ട് കൈമാറി. വാർഡ് ഭാരവാഹികളിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദലി സാഹിബ് തുക ഏറ്റുവാങ്ങി.
പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുദു മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സാന്ത്വന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ വാർഡ് തലത്തിൽ നടത്തിയ ധനസമാഹരണമാണ് വിജയകരമായി പൂർത്തിയാക്കി കൈമാറിയത്.
ചടങ്ങിൽ മുക്കിൽ അബ്ദുസമ്മദ്, അബ്ദുറഹിമാൻ, ഹംസ ചാലിൽ, നസീൽ എം.പി, ബഷീർ മാസ്റ്റർ, എ.വി. ഇബ്രാഹിം കുട്ടി എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ വി.എസ്. മുഹമ്മദലി, എ.പി. മൊയ്തുട്ടി ഹാജി തുടങ്ങിയവരും പങ്കെടുത്തു.