കോട്ടക്കൽ: ചാപ്പനങ്ങാടി മർകസ് മസ്വാലിഹ് പൂർവവിദ്യാർത്ഥി സംഘടനയായ എജ്യുകോമിന് കീഴിൽ സംഘടിപ്പിച്ച 'ഇഫ്താർ മസ്റൂർ' ശ്രദ്ധേയമായി. പ്രസിഡന്റ് മുഹമ്മദ് അലി ഫാളിലിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മസ്വാലിഹ് സെക്രട്ടറി കെ.ടി. കോയക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി മേലാറ്റൂർ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരിപാടിയിൽ ഗുരു സവിധം, എക്സിക്യൂട്ടീവ് മീറ്റ്, സൗഹൃദത്തേര്, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങി വിവിധ സെഷനുകൾ നടന്നു. പ്രിൻസിപ്പാൾ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് ഷഫീഖ് തങ്ങൾ, അബ്ദുനാസർ അഹ്സനി ഇന്ത്യനൂർ, എം. ഉസ്മാൻ മുസ്ലിയാർ, കെ.വി.എം. റഫീഖ് സഖാഫി, സ്വാദിഖ് അഹ്സനി, ഇബ്രാഹീം മുനീഫ് കാമിൽ സഖാഫി എന്നിവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്കും സെഷനുകൾക്കും നേതൃത്വം നൽകി.
കഴിഞ്ഞ മാസം അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്ത മർകസ് മസ്വാലിഹ് പൂർവവിദ്യാർത്ഥി അഡ്വ. അൽ വാരിസ് ഹാഷിർ സഖാഫിയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഈ വർഷം സംഘടനയിലേക്ക് പുതുതായി കടന്നുവന്ന പതിനഞ്ചോളം അംഗങ്ങൾക്ക് ഊഷ്മളമായ സ്വീകരണവും നൽകി. ജനറൽ സെക്രട്ടറി പി.എം. ഉവൈസ് മുഈനി പാലച്ചിറമാട് സ്വാഗതവും ഷുഹൈബ് അക്തർ സഖാഫി നന്ദിയും പറഞ്ഞു.