അക്ഷരലോകത്തേക്ക് ആദ്യ ചുവട്: പാണ്ടികശാല മദ്‌റസയിൽ 'ഫത്‌ഹേ മുബാറക്' സംഘടിപ്പിച്ചു

വലിയോറ: 'അക്ഷരലോകത്തേക്ക് ആദ്യ ചുവട്' എന്ന പ്രമേയത്തിൽ പാണ്ടികശാല മൻശഉൽ ഉലൂം ഹയർ സെക്കൻഡറി സുന്നി മദ്‌റസയിൽ പുതിയ അധ്യയന വർഷത്തെ പഠനാരംഭ പരിപാടിയായ 'ഫത്‌ഹേ മുബാറക്' പ്രൗഢമായി സംഘടിപ്പിച്ചു. സയ്യിദ് ജിഫ്രി കല്ലടിക്കോട് തങ്ങൾ വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യഭ്യാസ രംഗത്തെ പുതിയ ചുവടുവെപ്പുകൾക്ക് തുടക്കം കുറിച്ച ചടങ്ങിൽ ഉസ്താദ് അബ്ദുറസാഖ് സഅദി അധ്യക്ഷത വഹിച്ചു. പുതിയതായി അറിവിന്റെ ലോകത്തേക്ക് കടന്നുവന്ന കൊച്ചു കൂട്ടുകാർക്കായി സൗജന്യ പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}