കോട്ടക്കൽ: ഭക്ഷ്യ സുരക്ഷാ സന്ദേശവുമായി അവധിക്കാല പ്രവർത്തനത്തിൻ്റെ ഭാഗമായി മാറാക്കര എ.യു.പി.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ കൈമാറി.ദേശീയ ഹരിത സേനയും ശാസ്ത്ര ക്ലബ്ബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ടി.വൃന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ കെ.എസ്.സരസ്വതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.പി.മുജീബ് റഹ്‌മാൻ,ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.പ്രകാശ് നേതൃത്വം നൽകി.
വിത്തുകൾ കയ്യിലേന്തി മാറാക്കര എ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ
admin