ജല സ്രോതസ്സുകൾ സംരക്ഷിക്കപ്പെടണം: ലെൻസ്ഫെഡ്

വേങ്ങര: അതിവേഗത്തിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വർധനവും ശുദ്ധജല ലഭ്യതയിൽ വലിയ കുറവുണ്ടാക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ വേദി അഭിപ്രായപ്പെട്ടു. 

അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് വേങ്ങര ജലനിധിയുടെ സഹകരണത്തോടെ 'ജലസ്രോതസ്സുകൾ സംരക്ഷിക്കാം ഭാവി സുരക്ഷിതമാക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. നാസർ (കുഞ്ഞുട്ടി) ഉദ്ഘാടനം ചെയ്തു.
കേരളം ഗ്രാമങ്ങളിൽ നിന്ന് നഗരരൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതേസമയം തന്നെ പ്രകൃതിദത്തമായ തടാകങ്ങളും പുഴകളും കുളങ്ങളും മനുഷ്യ ഇടപെടലുകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നത് ആശങ്കാജനകമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. 

ലഭ്യമായ ജലാശയങ്ങൾ മാലിന്യമുക്തമാക്കാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ലെൻസ്ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാദിഖ് കൊടിയാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം സക്കീന, ലെൻസ്ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ., സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, ജില്ലാ കമ്മിറ്റി അംഗം നൗഫൽ എ.യു. എന്നിവർ സംസാരിച്ചു.

ജലനിധി ഭാരവാഹികളായ മുഹമ്മദ് ഷരീഫ് എൻ.ടി., മുഹമ്മദ് കുഞ്ഞി, അബ്ദുൾ മജീദ് പി., ഇർഷാദ് കെ., പൊതുപ്രവർത്തകരും കർഷകരുമായ ഗംഗാധരൻ കെ., പ്രകാശൻ പുത്തൻ മഠത്തിൽ, സുരേഷ് കെ. എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

ലെൻസ്ഫെഡ് ഏരിയ ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., സക്കീറലി എ., ഷംസുദ്ധീൻ ഇ.വി., അസ്ലം, മുഹ്സിൻ, അൻവർ എം. തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇർഷാദലി ഇ.കെ., മുഹമ്മദ് റിയാസ്, അദീബ് റഹ് മാൻ, സഫീർ പുള്ളാട്ട്, മുഹമ്മദ് സലൂബ്, മുനീർ, വിപിൻ കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}