എടരിക്കോട്: 2027 ജനുവരിയിൽ മലപ്പുറത്ത് നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി ഇസ്സ കോഡ് അംഗങ്ങളുടെ ജില്ലാ സംഗമം ‘സുലൂക്’ എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ഓ കെ അബ്ദുൽ റഷീദ് മുസ്‌ലിയാർ സംഗമം ഉദ്ഘടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നേരോത്ത് വിഷയാവതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജാഫർ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ, ജില്ലാ ഭാരവാഹികളായ മൻസൂർ പി, സൈനുൽ അബിദീൻ, ശുഹൈബ്, ഇബ്രാഹിം ഫാസില്‍ എന്നിവർ സംസാരിച്ചു.