എസ്.എസ്.എഫ് 54-ാം സ്ഥാപക ദിനം: വേങ്ങര ഡിവിഷൻ ഗ്രാറ്റിറ്റിയൂഡ് കോൺഫറൻസ് സമാപിച്ചു

വേങ്ങര: സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി എസ്.എസ്.എഫ് 54-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വേങ്ങര ഡിവിഷൻ 'ഗ്രാറ്റിറ്റിയൂഡ് കോൺഫറൻസ്' സമാപിച്ചു. 'വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ കുറ്റാളൂർ ഖലീജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടന്നത്.

എസ്.ജെ.എം മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് ഉവൈസ് അദനി അധ്യക്ഷത വഹിച്ചു. വേങ്ങര സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ പ്രാർഥന നിർവഹിച്ചു.
സംഘടനാ ശാക്തീകരണവും ആദർശ പഠനവും ലക്ഷ്യം വെച്ചു നടന്ന വിവിധ സെഷനുകൾക്ക് എസ്.വൈ.എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അമീർ സുഹൈൽ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സംഘടനയുടെ മുന്നേറ്റങ്ങളെയും ഭാവി കർമ്മപദ്ധതികളെയും കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.

ചടങ്ങിൽ ഹസ്സൻ സഖാഫി, ജാസിർ വേങ്ങര, അനസ് നുസ്‌രി കൂരിയാട്, ഇബ്രാഹിം ഫാസിൽ പാലാണി, അബ്ദുൽ ബാഖി മുസ്ലിയാർ ചാലൊടി, അലവിക്കുട്ടി നെല്ലിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു. കോൺഫറൻസിന്റെ ഭാഗമായി സിനിമാഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച വർണ്ണാഭമായ വിദ്യാർഥി റാലി കുറ്റാളൂരിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് സ്ഥാപക ദിന റാലിയിൽ അണിനിരന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}