വേങ്ങര: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്തോഷം പങ്കുവെച്ച് വേങ്ങര ടൗണിൽ വിഷു ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് വേങ്ങര ടൗൺ പൗരസമിതി നേതൃത്വം നൽകി. ടൗണിലെ വ്യാപാരികളും പൊതുജനങ്ങളും ഒത്തുചേർന്ന ചടങ്ങിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന മധുര വിതരണോദ്ഘാടനം കാപ്പൻ ലത്തീഫ് നിർവ്വഹിച്ചു. പൗരസമിതി പ്രസിഡൻ്റ് എം.കെ റസാഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടികൾ.
ചടങ്ങിൽ എൻ.കെ. സാദത്തലി, കെ.സി. രാജൻ, മുത്തു പി., എസ്.ടി.യു. കോയ, കീരി സിറാജ്, മരുതിൽ അലവി കുട്ടി, സി.എച്ച്. സൈനുദ്ധീൻ തുടങ്ങിയ പ്രമുഖർ പരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു. വിഷു ദിനത്തിൽ ടൗണിലെത്തിയ നിരവധി പേർക്ക് മധുരം വിതരണം ചെയ്തുകൊണ്ട് പൗരസമിതി പ്രവർത്തകർ ആഘോഷത്തിൽ പങ്കാളികളായി.