ചേളാരി: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വൻ വിജയമാക്കാൻ സഹായിച്ച പ്രവർത്തകരെ സ്വാഗതസംഘം ഉപഹാരംനൽകി ആദരിച്ചു.
ഫെബ്രുവരിയിൽ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ ചരിത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം സമ്പൂർണ യോഗം അഭിനന്ദിച്ചു.
സമ്മേളനത്തിന് നേതൃത്വംനൽകിയ സ്വാഗതസംഘം ചെയർമാനും സമസ്ത പ്രസിഡന്റുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് മുശാവറ അംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളുംചേർന്ന് ഉപഹാരംനൽകി.
സ്വാഗതസംഘം വർക്കിങ് കൺവീനർ എം.ടി അബ്ദുല്ല മുസ്‌ലിയാർക്ക് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും കോഡിനേറ്റർ കെ. മോയിൻകുട്ടിക്ക് എം.ടി അബ്ദുല്ല മുസ്‌ലിയാരും മുശാവറ അംഗങ്ങൾക്കും വിവിധ മേഖലയിൽ സേവനംചെയ്തവർക്കും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങളും ഉപഹാരംനൽകി.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, ഹൈദർ ഫൈസി പനങ്ങാങ്ങര, ബി.കെ. അബ്ദുൽഖാദിർ മുസ്‌ലിയാർ ബംബ്രാണ, ഡോ. സി.കെ. അബ്ദുറഹിമാൻ ഫൈസി അരിപ്ര, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എം.എം. അബ്ദുല്ല മുസ്‌ലിയാർ, ബഷീർ അബ്ദുല്ല ഫൈസി ചീക്കോന്ന്, സൈദാലി മുസ്‌ലിയാർ മാമ്പുഴ, ഷരീഫ് ബാഖവി വേശാല എന്നിവർ പങ്കെടുത്തു.