മലയാളികളുടെ കാരുണ്യക്കടൽ ഫലം കാണുന്നു; അബ്ദുൽ റഹീം മെയ് 20-ന് കേരളത്തിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലായത്.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള ഈ വധശിക്ഷ ഒഴിവായത് രണ്ടു വര്‍ഷം മുന്‍പാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ സമാഹരിച്ച 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം (നഷ്ടപരിഹാരം) നല്‍കിയതോടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കിയത്. തുടര്‍ന്ന് കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}