ജിദ്ദ: കണ്ണമംഗലം
കിളിനക്കോട് ഉത്തന്‍ മാവുങ്ങൽ മുഹമ്മദ് മുസ്തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
ഉത്തൻ മാവുങ്ങൽ മൂസയുടെയും കദിയാമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്ന, ജസ്സ ഹൈറിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങൾ മുഹമ്മദ് സിറാജ്, ഫയാസ് , മുഹമ്മദ് റിയാസ് , അബ്ദുൽ റഷീദ്.
ദീര്‍ഘകാലത്തെ പ്രവാസത്തിന് ശേഷം പ്രിയപ്പെട്ടവരെ കാണാന്‍ നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു മരണം.
ഖബറടക്കം ചൊവ്വ്വാഴ്ച (05/05/2026) ഉമ്മു ഹവ്വ ഖബ്ർസ്ഥാനിയിൽ (ജിദ്ദ) മഗ്‌രിബ് നമസ്കാര ശേഷം നടക്കും.
നാട്ടിൽ മയ്യിത്ത് നമസ്‍കാരം ബുധനാഴ്ച രാവിലെ 8:30 ന് കിളിനക്കോട് ജുമാമസ്ജിദിൽ നടക്കും.