പെയിന്റ് ഗോഡൗണിൽ തീപ്പിടിത്തം: രാമനാട്ടുകരയിൽ ഒന്നരക്കോടിയുടെ നാശനഷ്ടം; കത്തിനശിച്ചത് ഒൻപതര ലക്ഷം രൂപയുടെ കറൻസിയും

കോഴിക്കോട്: രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ ഏഷ്യന്‍ പെയിന്റ്‌സ് കമ്പനി ഔട്ട്ലെറ്റില്‍ തീപ്പിടിത്തം. നാല് യൂണിറ്റ് ഫയര്‍എന്‍ജിനുകളെത്തിയാണ്തീനിയന്ത്രണവിധേയമാക്കിയത്.ഒന്നരക്കോടി രൂപയുടെ പെയിന്റ് സാമഗ്രികളും ഒന്‍പതര ലക്ഷത്തോളം രൂപയുടെ കറന്‍സികളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

തീ ഉയരുന്നതായി സമീപത്തെ കടക്കാരാണ് ആദ്യം കണ്ടത്. ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. നാല് യൂണിറ്റുകളെത്തി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്. കടയുടെ ഡിസ്പ്ലേയില്‍ വെച്ച ഏതാനും ടിന്നുകള്‍ ഒഴികെ ബാക്കിയെല്ലാം കത്തിനശിച്ചു. 9,35,000 രൂപയുടെ കറന്‍സികള്‍ കത്തിച്ചാമ്പലായെന്നും അദ്ദേഹം പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് ഇല്ലാതിരുന്നതിനാലാണ് അത്രയും പണം കടയില്‍ സൂക്ഷിച്ചതെന്നും ഉടമ വ്യക്തമാക്കുന്നു. ഞായറാഴ്ചയായതിനാല്‍ കട രാവിലെ ഒരുമണിക്കൂര്‍മാത്രം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പൂട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അടുത്തുള്ള കടയിലെ ജീവനക്കാര്‍ തീപ്പിടിച്ച വിവരമറിയിച്ചതെന്നും ഉടമ പ്രതികരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}