നന്നമ്പ്രയിൽ കാണാതായ മുഹമ്മദ് കുട്ടിയെ വെള്ളം നിറഞ്ഞ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി

നന്നമ്പ്ര: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ നന്നമ്പ്ര ഈസ്റ്റ് കുന്നുംപുറം സ്വദേശി കുന്നുമ്മൽ മുഹമ്മദ് കുട്ടി എന്ന ബാവ (58) യെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ നന്നമ്പ്ര പുഞ്ചപ്പാടത്തെ വെള്ളം നിറഞ്ഞ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ കുന്നുമ്മൽ അഹ്മദിന്റെ മകനാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം പുഞ്ചപ്പാടത്ത് കണ്ടെത്തുന്നത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3:00 മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

ഭാര്യ: സഹ്റ. മാതാവ്: പരേതയായ കദിയാമ്മു. മക്കൾ: ശുഐബ്, നാസിം, ആഫിയ. മരുമക്കൾ: ഖാലിദ്, മുബീന, സഹീറ. സഹോദരങ്ങൾ: ഹുസൈൻ ഹാജി, ആമിന, പരേതയായ ഫാത്തിമ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}