വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റു: ഊരകത്ത് യു.ഡി.എഫ്. ആഹ്ലാദപ്രകടനം

ഊരകം: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന്റെ സന്തോഷ സൂചകമായി ഊരകം പഞ്ചായത്തിൽ യു.ഡി.എഫ്. നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും മധുരപായസ വിതരണവും കരിമരുന്ന് കാഴ്ചയും സംഘടിപ്പിച്ചു.

ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് കെ.ടി. അബ്ദുൽ മജീദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കെ. ചന്തു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബൂബക്കർ മാസ്റ്റർ, കെ.ടി. അസൈൻ, അയമ്മുദു ഹാജി കെ., എം.ടി. മുജീബ്, ഹനീഫ കെ., എം.ടി. അബ്ദുറഹ്മാൻ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ചടങ്ങിൽ ടി. അനിൽകുമാർ സ്വാഗതവും, കെ.ടി. മൻസൂർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിന് കെ.പി. സക്കീർ ഹുസൈൻ, അഫ്സൽ കെ., ബഷീർ ടി.ടി., മുസ്തഫ ടി.പി., എ.കെ. സൈതലവി, ഹംസ കുപ്പേരി, ഫൈസൽ കെ. തുടങ്ങിയവർ നേതൃത്വം നൽകി. വൻ ജന പങ്കാളിത്തത്തോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}