വേങ്ങര: പൊതുയിടങ്ങളിൽ വെച്ച് ജാതി ആക്ഷേപം നടത്തുന്നത് മാത്രമേ കുറ്റകരമാകൂ എന്ന സുപ്രിം കോടതി വിധിക്കെതിരെ പട്ടികജാതി ക്ഷേമ സമിതിയുടെ (PKS) നേതൃത്വത്തിൽ വേങ്ങരയിൽ ശക്തമായ പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു.
പ്രതിഷേധ സദസ്സിന്റെ ഉദ്ഘാടനം PKS സംസ്ഥാന കമ്മിറ്റി അംഗം കെ. പി. സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. വി. കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രവി സി. സ്വാഗതവും, സി. കെ. സജീബ് കുമാർ നന്ദിയും രേഖപ്പെടുത്തി.
വേങ്ങരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കൃഷ്ണൻ ഐക്കാടൻ, ഷാജി പി., വരദൻ എ. കെ., സുന്ദരൻ കെ. പി. എന്നിവർ നേതൃത്വം നൽകി. കോടതി വിധിയിലൂടെ ദലിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്നും, വിധി പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.