കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ ബാലസഭ 'ഫെസ്റ്റിവ' ക്യാമ്പയിന് ആവേശോജ്ജ്വല സമാപനം

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലസഭ 'ഫെസ്റ്റിവ' ക്യാമ്പയിൻ ശ്രദ്ധേയമായി. മേയ് 19, 20, 21 തീയതികളിലായി അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ വെച്ചാണ് മൂന്ന് ദിവസത്തെ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്.

രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളി, വാർഡ് മെമ്പർ ഷമീർ പുള്ളാട്ട്, വേങ്ങര ബ്ലോക്ക്‌ അച്ചനമ്പലം ഡിവിഷൻ മെമ്പർ ശ്രീമതി കദീജ ചുക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പയിന് ആർ.പിമാരായ സുനീറ, സുമയ്യ എന്നിവരാണ് നേതൃത്വം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളിയും പഞ്ചായത്ത് സ്റ്റാഫ് ഷിജുവും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടി കുട്ടികൾക്ക് ഏറെ ആവേശവും വേറിട്ട അനുഭവവുമായി.

പരിപാടിയിൽ സി.ഡി.എസ് അംഗങ്ങളായ സമീന, ബേബി സജ്‌ന, മുഹ്സിന, കൈറുന്നീസ, രജിത, സൗമ്യ, സിമി, സിൻഷി, സുചിത്ര, സാവിത്രി, നയന, റജീന, വിലാസിനി, സി.ഡി.എസ് മെമ്പർ സെക്രട്ടറി ജോസ്, അഗ്രി സി.ആർ.പി കുൽസു എന്നിവർ സന്നിഹിതരായിരുന്നു. സി.ഡി.എസ് കൺവീനർ അനിത സ്വാഗതവും, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീനി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}