കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിനു തുടക്കമായി

വേങ്ങര: മഴക്കാലത്തിന് മുമ്പേയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തോട്ടശ്ശേരിയറ അങ്ങാടിയിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈന്‍ കാരിവട്ടത്ത് ഉദ്ഘാടനം ചെയ്തു. ​ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

പരിസര ശുചിത്വവും രോഗാണു ഉറവിട നശീകരണവും ലക്ഷ്യമിട്ട് വാർഡ് തലങ്ങളിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ​ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൈതു നെടുമ്പള്ളി, റൂഫിയ, യു. സക്കീന എന്നിവർ പറഞ്ഞു. 

അസിസ്റ്റന്റ് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ​ഹരിതകർമ്മ സേന അംഗങ്ങൾ, ​ആശാ വർക്കർമാർ, ​കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ​വിവിധ സന്നദ്ധ സംഘടനകൾ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}