മലപ്പുറം: സ്ഥലം മാറിപ്പോകുന്ന മേരാ യുവ ഭാരത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഉണ്ണികൃഷ്ണന് ഗാന്ധി ദർശൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ജില്ലാ കൺവീനർ എം. നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തയ്യിൽ ഹംസ ഫൗണ്ടേഷൻ സെക്രട്ടറി കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് കെ. കുഞ്ഞുമുഹമ്മദ് അദ്ദേഹത്തിന് ഉപഹാരം സമർപ്പിച്ചു. പി.കെ. നാരായണൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.
സി. അബ്ദുൽ റസാഖ്, പി.പി. മുജീബ് റഹ്‌മാൻ, അസ്മാബി.പി, മോഹനൻ. ടി.എം, നീന മോഹനൻ, രാജേഷ്.പി, രാകേഷ്.ആർ, മുകുന്ദൻ മേലേടത്ത്, കൃപരാജ്. കെ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.