വേങ്ങരയിൽ ലെൻസ്‌ഫെഡ് തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു; തൊഴിലാളികളെ ആദരിച്ചു

വേങ്ങര: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായ ദിനാചരണം സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് എൻ.ആർ.ജി.എസ് (NRGS) തൊഴിലാളികളും ലെൻസ്ഫെഡ് അംഗങ്ങളും സംയുക്തമായാണ് പരിപാടി നടത്തിയത്. 

ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. ചന്ദ്രമോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങിൽ വെച്ച് തൊഴിലാളികളെ ആദരിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 

ലെൻസ്ഫെഡ് ഏരിയ വൈസ് പ്രസിഡന്റ് സക്കീറലി അരീക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദലി ചടങ്ങിൽ ആശംസകൾ നേർന്നു.

ലെൻസ്ഫെഡ് ജില്ലാ ഭാരവാഹികളായ പി.കെ. റിയാസലി, വി.കെ.എ. റസാഖ്, ഏരിയ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ അനീസ് ടി.കെ, മേറ്റുമാരായ സുബൈദ കാളങ്ങാടൻ, ഫൗസിയ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ലെൻസ്ഫെഡ് ഭാരവാഹികളായ മുഹമ്മദ് അസ്‌ലം, സാലിഹ് ഇ.വി, അദീബ് റഹ്മാൻ എ.കെ, മുഹമ്മദ് റിയാസ് കെ, സലൂബ് എ.കെ, മുഹമ്മദ് ഷഫീക്, വിപിൻ കെ, ശബീറലി പി എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}