മലപ്പുറം: മലപ്പുറം ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിൽ മാസ്റ്റേഴ്സ് മിക്സഡ് ഡബിൾസ് വിഭാഗത്തിൽ വേങ്ങരയുടെ കെ. നാസറും ദീപ്തി നാരായണനും റണ്ണേഴ്സ് അപ്പായി.
വിജയികൾക്കുള്ള ട്രോഫികൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനഫി മഞ്ചേരി സമ്മാനിച്ചു. ചടങ്ങിൽ പ്രശസ്ത ബാഡ്മിന്റൺ നിരൂപകൻ മജീദ് പുല്ലാര, ബിപിൻ ശങ്കർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം വേങ്ങരയിൽ നിന്നുള്ള ഈ സഖ്യം കാഴ്ചവെച്ചത്.