കളിക്കളത്തിൽ നിന്ന് ഔദ്യോഗിക ജീവിതത്തിലേക്ക്; മലപ്പുറത്തിന്റെ പ്രിയതാരം അനസ് എടത്തൊടിക ക്ലർക്കായി ചുമതലയേറ്റു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയുംമലപ്പുറത്തിന്റെയും പ്രിയപ്പെട്ട പ്രതിരോധ താരം അനസ് എടത്തൊടിക പുതിയ ജീവിത ഇന്നിങ്‌സിന് തുടക്കമിട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി അനസ് എടത്തൊടിക സർക്കാർ സർവീസിൽ പ്രവേശിച്ചു.

മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യൽ പോലീസ്) ക്യാമ്പിൽ ക്ലർക്കായാണ് താരം ചുമതലയേറ്റത്. എം.എസ്.പി ആസ്ഥാനത്തെത്തിയ അനസ് ഔദ്യോഗികമായി ഹാജർ ബുക്കിൽ ഒപ്പുവെച്ചു. ​അർഹമായ സ്പോർട്സ് ക്വാട്ട നിയമനംലഭിക്കുന്നതിനായി വലിയ പോരാട്ടമാണ് അനസിനുംസഹതാരങ്ങൾക്കും നടത്തേണ്ടിവന്നത്.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കായിക വകുപ്പ് നിയമനംനീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അനസിനും സഹതാരങ്ങളായ എൻ.പി. പ്രദീപ്, റിനോ ആന്റോ എന്നിവർക്കും ജോലി നൽകാൻ മന്ത്രിസഭാ യോഗം പ്രത്യേകതീരുമാനമെടുത്തത്. പ്രദീപിന് ജലസേചന വകുപ്പിലും റിനോ ആന്റോയ്ക്ക് രജിസ്ട്രേഷൻ വകുപ്പിലുമാണ് നിയമനം ലഭിച്ചത്.
​   
2017-ൽകംബോഡിയക്കെതിരായമത്സരത്തിലൂടെയാണ് അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. മുംബൈ എഫ്.സി, പുണെ, കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കെല്ലാം വേണ്ടി ബൂട്ട് കെട്ടിയ അനസ്, സമീപകാലത്ത് ഗോകുലം കേരള എഫ്.സിക്കായും മലപ്പുറം എഫ്.സിക്കായും പന്ത് തട്ടിയിട്ടുണ്ട്. നിലവിൽ മലപ്പുറം എഫ്.സിയുടെ സ്കൗട്ടിങ് ഡയറക്ടറായിപ്രവർത്തിച്ചുവരികയാണ്.

ഔദ്യോഗികജീവിതത്തിനൊപ്പം തന്നെ കായിക മേഖലയിലെ തന്റെ ഇടപെടലുകളും സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് അനസ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വന്മതിൽ എന്നറിയപ്പെടുന്ന അനസ് സ്വന്തം നാട്ടിൽ തന്നെ ഔദ്യോഗിക സേവനത്തിനെത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}