വേങ്ങര: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരെ വേങ്ങരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വേങ്ങര ടൗണിൽ പ്രതിഷേധ പരിപാടികൾ നടന്നത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സോമൻ ഗാന്ധിക്കുന്ന്, വൈസ് പ്രസിഡന്റുമാരായ ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. അബ്ദുൾ റഷീദ്, ഗംഗാധരൻ, വേങ്ങര പഞ്ചായത്ത് മെമ്പർ ബി.കെ. ചന്ദ്രമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് പള്ളിയാളി സിദ്ദീഖ്, മുബാറക്ക് ഗാന്ധിക്കുന്ന്, ജലീൽ ചീരങ്ങൻ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ടയിൽ, കെ.എം. അലി, ബൈജു പാണ്ടികശാല, ഇ.വി. കുഞ്ഞാപ്പു, സുഹൈൽ വലിയോറ, സുധീഷ് പാണ്ടികശാല, എം.ടി. അർഷാദ്, ജലീൽ ചോലക്കൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. ഇന്ധന വില വർധനവ് പിൻവലിക്കുന്നത് വരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം.