വേങ്ങര ജലനിധി ജനസമ്പർക്ക പരിപാടി; കുടിശ്ശിക നിവാരണത്തിലും പരാതി പരിഹാരത്തിലും മികച്ച പങ്കാളിത്തം

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ജലനിധി സ്കീം ലവൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത് തല ജനസമ്പർക്ക പരിപാടി വേങ്ങര ചേറിപ്പുറം ത്വരീഖത്തുൽ മുഹമ്മതിയ്യ മദ്രസ ഹാളിൽ വെച്ച് നടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കുടിശ്ശിക നിവാരണത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജനസമ്പർക്ക പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ നിർവ്വഹിച്ചു. ജലനിധി ഉപഭോക്താക്കൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ഇത്തരം വേദികൾ സഹായകരമാണെന്ന് അവർ പറഞ്ഞു. ചടങ്ങിൽ വച്ച് നിരവധി ഗുണഭോക്താക്കൾ തങ്ങളുടെ വരിസംഖ്യ കുടിശ്ശിക അടച്ചു തീർത്തു.

എൻ.ടി. മുഹമ്മദ് ഷരീഫ് (മോൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എ.കെ. മജീദ്, വി.ടി. മൊയ്തീൻ, എൻ.ടി. മൈമൂന, ഉമ്മർ കൈപ്രൻ, മഹ്ബൂബ ടീച്ചർ, ഫസീല ഇർഷാദ്, സക്കീന തൂമ്പിൽ, സജിത വി.ടി., സുമയ്യ, ജംഷിയ ചീരങ്ങൻ, ഒ.കെ. വേലായുധൻ, മുഹ്സിന തുടങ്ങിയവർ സംസാരിച്ചു.

എസ്.എൽ.സി.സി. ഭാരവാഹികളായ ഇബ്രാഹിം കുട്ടി മാസ്റ്റർ, മജീദ് മാസ്റ്റർ പറങ്ങോടത്ത്, വർക്ക് മേറ്റ് എക്സിക്യൂട്ടീവ് അജയ് കുമാർ എന്നിവരും പൊതുപ്രവർത്തകരായ കുഞ്ഞാമു പറങ്ങോടത്ത്, യൂസുഫ് കൊടശ്ശേരി, ടി.ടി. ഷംസുദ്ധീൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും ഇർഷാദ് കല്ലൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}