പരപ്പനങ്ങാടി: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിങ്ങൽ മൂട്ടത്തറമ്മൽ സൈദലവിയുടെ മകൻ സഫ്‌വാൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിയോടെ വീടിന്റെ മുകൾ നിലയിൽ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ വിവാഹം ഉറപ്പിച്ചതാണ്.