പാരമ്പര്യമാണ് മതത്തിന്റെ കരുത്ത്: സെന്റിനറി നെക്സസ് സമാപിച്ചു

എടരിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെന്റിനറി നെക്സസ് ലീഡേഴ്സ് മീറ്റ് സമാപിച്ചു.  എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ്‌ സ്വാദിഖ്‌ ഉദ്ഘാടനം ചെയ്തു. പാരമ്പര്യമാണ് മതത്തിന്റെ കരുത്ത് എന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മതത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രകാശനമാണ് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ജഅ്ഫർ ഷാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ പി ടി, മുഹമ്മദ് റഫീഖ് അഹ്സനി, അബ്ദുൽ മജീദ്, ശുഹൈബ്, അനസ് നുസ്‌രി സഖാഫി എന്നിവർ സംസാരിച്ചു. സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ മണ്ണ് പ്രവർത്തക സംഗമം, സെക്റ്ററുകളിൽ മീഖാത്, ഇഖ്ദാം ജില്ലയിൽ മിൻഹാജ്, തദ്ഖീഖ് എന്നീ പേരുകളിൽ മുതഅല്ലിം സംഗമങ്ങൾ, ജില്ലാ ഇസ്സ കോഡ് റാലി എന്നിവ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}