ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയിലെത്തി; ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കം

മക്ക: ഈ വർഷത്തെ പുണ്യമായ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവാനിരിക്കെ, ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിൽ എത്തിച്ചേർന്നു. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനവും ബംഗളൂരുവിൽ നിന്ന് മക്കയിലെത്തിയതോടെയാണ് ഇന്ത്യൻ തീർഥാടകരുടെ വരവ് പൂർത്തിയായത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസം നീണ്ടുനിന്ന പ്രത്യേക വിമാന സർവിസുകളിലൂടെയാണ് പുണ്യഭൂമിയിൽ എത്തിച്ചത്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഇതിനായി 130 ഓളം സർവിസുകൾ നടത്തി.

ഇത്തവണ ഇന്ത്യയിൽ നിന്ന് ആകെ 1,75,025 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 1,22,000 പേർ ഹജ്ജ് കമ്മിറ്റി വഴിയും, ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുകൾ (പ്രൈവറ്റ് ടൂർ ഓപ്പറേറ്റർമാർ) വഴിയുമാണ് മക്കയിലെത്തിയത്. മൊത്തം തീർഥാടകരിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

ഞായറാഴ്ച രാത്രിയോടെ മിനായിലേക്ക്; ചൊവ്വാഴ്ച അറഫാ സംഗമം

ലോകമെമ്പാടുമുള്ള നൂറ്റിയറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് നിലവിൽ മക്കയിൽ ഒത്തുകൂടിയിരിക്കുന്നത്. തീർഥാടകരുടെ വൻ തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രിയോടെ തന്നെ ഹാജിമാരെ മിനായിലേക്ക് മാറ്റിത്തുടങ്ങും. ഹജ്ജിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച ഇശാ നമസ്കാരത്തിന് ശേഷം, ഹജ്ജ് കർമങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി തീർഥാടകരെ കൊണ്ടുപോകും. ചൊവ്വാഴ്ചയാണ് പുണ്യമായ അറഫാ ദിനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}