കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അച്ചനമ്പലം യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അച്ചനമ്പലം യൂണിറ്റ് ജനറൽ ബോഡി യോഗം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായാണ് യോഗം ചേർന്നത്.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. കുഞ്ഞാവു ഹാജി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ ക്ഷേമത്തിനായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ബഷീർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കണിയാടത്ത് ബഷീർ, സംസ്ഥാന വനിതാ വിംഗ് ജനറൽ സെക്രട്ടറി ജമീല ഇസ്സുദ്ധീൻ, മണ്ഡലം പ്രസിഡന്റ് കെ.കെ.എച്ച് തങ്ങൾ, മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധിൻ ഹാജി, വേങ്ങര യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജി എന്നിവർ യോഗത്തിൽ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അബ്ദുൽ മജീദ് എം. (പ്രസിഡന്റ്), അൻസാറുദ്ധീൻ യു.പി. (ജനറൽ സെക്രട്ടറി), സി.എം. കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}