കെഎസ്ആർടിയിലെ സൗജന്യയാത്ര; മലപ്പുറത്തിന് കാര്യമായി ഗുണം ചെയ്യില്ല; ഭൂരിഭാഗവും സ്വകാര്യ ബസുകൾ

വേങ്ങര: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി മലപ്പുറം ജില്ലയ്ക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന് കണക്കുകൾ. ജില്ലയിലെ പൊതു ഗതാഗത രംഗത്ത് കെഎസ്ആർടിസി സർവീസുകളുടെ കുറവാണ് മലപ്പുറത്തെ സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാക്കുന്നത്. ജില്ലയിലോടുന്ന ആകെ ബസുകളിൽ വെറും 9.4% മാത്രമാണ് കെഎസ്ആർടിസി വിഹിതം. ബാക്കി 90 ശതമാനത്തിലധികം സർവീസുകളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

​നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 സീറ്റും നൽകി ഉജ്ജ്വല വിജയം സമ്മാനിച്ച മലപ്പുറത്തിനാണ് പദ്ധതിയുടെ ആനുകൂല്യം ഏറ്റവും കുറവ് ലഭിക്കുകയെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിന് 14 സീറ്റുകൾ നൽകിയ എറണാകുളം ജില്ലയുടെ അവസ്ഥയും സമാനമാണ്; ഇവിടെ 24.7% മാത്രമാണ് കെഎസ്ആർടിസിയുടെ സാന്നിധ്യം.

*​തെക്കൻ ജില്ലകൾക്ക് വൻ നേട്ടം*

​കേരളത്തിലെ 7 ജില്ലകളിൽ മാത്രമാണ് കെഎസ്ആർടിസിക്ക് ശക്തമായ സാന്നിധ്യമുള്ളത്. തിരുവനന്തപുരം (60.50%), കൊല്ലം (49.00%), ആലപ്പുഴ (48.90%), വയനാട് (40.10%) തുടങ്ങിയ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ വലിയ ഗുണം ലഭിക്കുമ്പോൾ മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ ഇത് പ്രതിഫലിക്കില്ല. തൃശൂർ (15.4%), പാലക്കാട് (14.6%), കോഴിക്കോട് (14%), കണ്ണൂർ (16.1%) എന്നിങ്ങനെയാണ് മറ്റ് വടക്കൻ ജില്ലകളിലെ കെഎസ്ആർടിസി വിഹിതം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}