വേങ്ങര: ഗ്രീൻ ഫൗണ്ടേഷൻ നടത്തിവരുന്ന ജീവകാരുണ്യ-ആതുരസേവന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കക്കാടംപുറം മള്ഹറുൽ ഉലൂം മദ്റസ കമ്മിറ്റി. ഫൗണ്ടേഷൻ്റെ പെയിൻ ആൻഡ് പാലിയേറ്റീവ് വിംഗിൻ്റെ പ്രവർത്തനങ്ങൾക്കായി മദ്റസ കമ്മിറ്റി വകയായി വീൽ ചെയർ കൈമാറി.
കക്കാടംപുറത്ത് വെച്ച് നടന്ന ചടങ്ങിൽ മദ്റസ കമ്മിറ്റി പ്രസിഡൻ്റ് കെ. കെ. എച്ച്. തങ്ങളിൽ നിന്ന് ഗ്രീൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സത്താർ കുറ്റൂർ വീൽ ചെയർ ഏറ്റുവാങ്ങി.
ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഗ്രീൻ ഫൗണ്ടേഷന് ഇത്തരം കൂട്ടായ്മകളുടെ പിന്തുണ വലിയ കരുത്താകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ കളളിയത്ത് അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കുറുക്കൻ ബാപ്പു, കെ. സി. മുഹമ്മദ് കുട്ടി, ഉമർഖാസിം വിലാശ്ശേരി, കെ. കെ. അബ്ദുൽ ലത്വീഫ്, കാമ്പ്രൻ അബ്ദുറഹ്മാൻ, അഷ്റഫ് പാവിൽ, കുറുക്കൻ മരക്കാർ, കെ. സി. മൂസ, അരീക്കൻ അഹമ്മദ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.