പറപ്പൂർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം; വീടുകളിൽ ജലമെത്തിച്ച് എസ്‌ ഡി പി ഐ ഉണ്ണിയാലുങ്ങൽ ബ്രാഞ്ച്

പറപ്പൂർ: വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പറപ്പൂർ പഞ്ചായത്തിലെ 21-ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ആശ്വാസവുമായി എസ്‌ ഡി പി ഐ ഉണ്ണിയാലുങ്ങൽ ബ്രാഞ്ച് രംഗത്ത്. വാർഡിലെ പാക്കടമാട്, പള്ളിമാട്കുന്ന്, മിഠായികടവ് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്ന വീടുകളിലേക്കാണ് സൗജന്യമായി കുടിവെള്ളം എത്തിച്ചുനൽകിയത്.

കടുത്ത ജലക്ഷാമം നേരിടുന്ന ഈ മേഖലകളിൽ ടാങ്കർ ലോറികളിലാണ് ശുദ്ധജലം വിതരണം ചെയ്തത്. വരും ദിവസങ്ങളിലും ആവശ്യമായ ഇടങ്ങളിൽ സേവനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുടിവെള്ള വിതരണത്തിന് റഷീദ് യു, അഷ്‌റഫ്‌ പി, സിദ്ധീഖ് യു, ആബിദ് കെ ടി, റഷീദ് ടി, ആബിദലി, സൈനുദ്ധീൻ പി, ജലീൽ കെ ടി എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}