വേങ്ങര-കുറ്റൂർ പി.എം.എസ്.എ.എം യു.പി. സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം

വേങ്ങര: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വേങ്ങര-കുറ്റൂർ പി.എം.എസ്.എ.എം യു.പി. സ്കൂളിൽ പ്രവേശനോത്സവം ആഘോഷപൂർവം നടന്നു. വിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്ന കുരുന്നുകൾക്ക് ഊഷ്മളമായ വരവേൽപ്പാണ് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഒരുക്കിയത്.

സ്കൂൾ മാനേജർ മുഹമ്മദ് ഷെരീഫ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.പി. ഷീജിത്ത് സ്വാഗതം ആശംസിച്ചു. എം.ടി.എ പ്രസിഡന്റ് പ്രവിത വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പായസ വിതരണവും നടന്നു.

പി.ടി.എ വൈസ് പ്രസിഡന്റ് വി.സി. ശശികുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിശ്വനാഥൻ, അഷ്‌കർ കാപ്പാൻ, സരോജിനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ്‌ സെക്രട്ടറി ലറ്റിഷ്യ ടീച്ചർ, എസ്.ആർ.ജി (SRG) കൺവീനർ ഷീജ ടീച്ചർ, കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് അസൈൻ കെ.ടി. കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}