വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ അംഗൻവാടികളിൽ വർണ്ണാഭമായ പ്രവേശനോത്സവം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം സഫൂറ കരീം പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
കിളിയൻമാട് കുന്ന് അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ടീച്ചർ മഞ്ജുള അധ്യക്ഷത വഹിച്ചു. കിഴക്കെകുണ്ട് അംഗൻവാടിയിൽ നടന്ന പരിപാടിയിൽ ഷീജ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഞ്ചിനീയർ കരീം, ടി.ഇ. സുലൈമാൻ, പഞ്ചിളി മൊയ്‌തീൻകുട്ടി, ടി.ഇ. മജീദ്, ചന്ദ്രൻ, വാസു, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
കുരുന്നുകളെ വരവേറ്റുകൊണ്ട് നടന്ന പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും വലിയ പങ്കാളിത്തം വഹിച്ചു. തുടർന്ന് അംഗൻവാടിയിലെ കൊച്ചു കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.