ബി ജെ പി കോട്ടക്കൽ മണ്ഡലം ദ്വിദിന പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടക്കൽ: പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺ അഭിയാന്റെ ഭാഗമായി ബി ജെ പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി വിദ്യാ ഭവനിൽ വെച്ച് ദ്വിദിന പഠന ശിബിരം സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന കൗൺസിലർ എപി.ഉണ്ണി പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് ടി.പി. ബിനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എം.പ്രേമൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറിമാരായ കെ.രാമചന്ദ്രൻ, ബി.രതീഷ്, കെ.രാജേഷ് കോഡൂർ, വൈസ് പ്രസിഡണ്ട് ദിനേശൻ ഐക്കരപ്പടി, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് കല്ലിങ്ങൽ ഉണ്ണികൃഷ്ണൻ, എന്നിവർ ക്ലാസ്സെടുത്തു. ബി ജെ പി സംസ്ഥാന കൗൺസിലർമാരായ എം കെ.ജയകുമാർ, സജീഷ് പൊന്മള, ബി ജെ പി ജില്ല ഉപാദ്ധ്യക്ഷൻ വിജയകുമാർ കാടാമ്പുഴ, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വി ഷൈജു ന്യൂനപക്ഷ മോർച്ച ജില്ലാ ഉപാധ്യക്ഷ കമറുന്നിസ കാടാമ്പുഴ, കോട്ടക്കൽ നഗരസഭ ബിജെപി കൗൺസിലർമാരായ എടപ്പരുത്തി കൃഷ്ണകുമാർ, ഇ വസന്തകുമാരി ഗോപിനാഥ് മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വി. രാജുമോൻ.എം.മുകുന്ദൻ, എം.കെ. സജീഷ്, ബൈജു കാടാമ്പുഴ, കെ.പി ഗോപിനാഥ് തുടങ്ങിയവർ പഠനശിബിരത്തിനു നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}