പ്രകൃതി സംരക്ഷണത്തിന് കൈകോർത്ത് ലീഗ് പരിസ്ഥിതി സംരക്ഷണസമിതി; വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു

മലപ്പുറം : പരിസ്ഥിതിസൗഹൃദ വികസനനയം രൂപപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നൽകാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ജബ്ബാർ ഹാജി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ലീഗ് പരിസ്ഥിതി സംരക്ഷണസമിതി ‘ഒരുമരം ഒരുതണൽ ഒരുജീവൻ’ എന്ന സന്ദേശത്തിൽ എം.എം.ഇ.ടി.ടി.ടി.ഐ.യിൽ നടത്തിയ പരിസ്ഥിതി സെമിനാറും വൃക്ഷത്തൈ നടആലും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾത്തന്നെ പ്രകൃതിയെ ചൂഷണംചെയ്തുകൊണ്ടുള്ള വികസനം നടപ്പാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതാപനത്തെ തടയുന്നതിന് വിദ്യാർഥികൾക്ക് ആര്യവേപ്പിൻതൈ നൽകുന്ന പദ്ധതി ലീഗ് പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന ചെയർമാൻ അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനംചെയ്തു. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ അഡ്വ. ഹനീഫ പെരിഞ്ചീരി അധ്യക്ഷനായി. ജില്ലാ ജനറൽ കൺവീനർ കെ.എൻ. ഷാനവാസ് പദ്ധതി വിശദീകരിച്ചു. ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, സി.കെ. ശിഹാർ, സി.ടി. അബ്ദുൽനാസർ, സി.കെ. ഉമ്മർ കോയ, അബ്ദുറഹിമാൻ കക്കോവ്, എം.എം.ഇ.ടി. മാനേജർ പി.എം.ആർ. അലവി ഹാജി, മലബാർ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്, യൂണിയൻ ചെയർമാൻ നിഹാൽ, പ്രിൻസിപ്പൽ റുഖിയ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സുമയ്യ ക്ലാസെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}