സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം ഉദ്ഘാടനം ചെയ്തു

കണ്ണമംഗലം: പൂച്ചോലമാട് പ്രവാസി കൂട്ടായ്മയുടെ പി.സി.എം. സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്‌ അഹമ്മദ് കരുവാടൻ അധ്യക്ഷനായി. അച്ചനമ്പലം-പാക്കടപ്പുറായ റോഡിൽ തോന്നിപ്പുറായ അങ്ങാടിയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സെമീറ, ജാസ്മിൻ അരിമ്പ്ര, ചുക്കൻ കദീജ, സബാഹ് കുണ്ടുപുഴക്കൽ, പുള്ളാട്ട് ഷമീർ ബാവ, സെയ്തു നെടുമ്പള്ളി, ടി.കെ. റഷീദ്, മോനിഷ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}