മലപ്പുറം: സംസ്ഥാന ബജറ്റിൽ മലപ്പുറം മണ്ഡലത്തിനും പരിസര പ്രദേശങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ വൻ പ്രഖ്യാപനം. ആരോഗ്യ രംഗം മുതൽ ഗതാഗതവും ടൂറിസവും വരെയുള്ള വിവിധ മേഖലകൾക്ക് വലിയ തുകയാണ് ബജറ്റിൽവകയിരുത്തിയിരിക്കുന്നത്.
ദീർഘ കാലമായി മലപ്പുറം നേരിട്ടിരുന്ന വികസന പിന്നാക്കാവസ്ഥയ്ക്ക് പൂർണ്ണമായി പരിഹാരം കാണുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിലുള്ളത്. ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ബജറ്റ് വഴിയൊരുക്കുന്നത്. അവയിൽ ചിലത് ഇവയാണ്.
പെരിന്തൽമണ്ണയിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കാണുന്നതാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ പ്രൊപ്പോസലാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ 10 കോടി രൂപ അനുവദിച്ചു.
മലപ്പുറംതാലൂക്കാശുപത്രിയെസൂപ്പർസ്പെഷ്യാലിറ്റിയാക്കി ഉയർത്തുന്നതിനും പുതിയകെട്ടിടനിർമ്മാണത്തിനുമായി 5 കോടി രൂപ വകയിരുത്തി. കൂടാതെ, ജില്ലയുടെ വലിയൊരു ആവശ്യമായിരുന്ന ആധുനിക കാൻസർ സെന്റർസ്ഥാപിക്കുന്നതിന് 10 കോടി രൂപയും കോഡൂർ ഫാമിലി ഹെൽത്ത് സെന്റർ, ആനക്കയം പി.എച്ച്.സി കെട്ടിടനിർമ്മാണങ്ങൾക്കായി ഓരോ കോടി രൂപ വീതവും അനുവദിച്ചു.
ഭരണപരമായ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിൽ പത്ത് നിലകളുള്ള ആധുനിക റവന്യൂ ടവർ നിർമ്മിക്കാൻ 7 കോടി രൂപയും, പി.എസ്.സി ഓഫീസ് കെട്ടിടത്തിനായി 10 കോടി രൂപയും ബജറ്റിലുണ്ട്.
ഗതാഗത-ടൂറിസം മേഖലകൾക്കും ബജറ്റിൽ മികച്ച പരിഗണനയാണ് ലഭിച്ചത്. അങ്ങാടിപ്പുറം - മലപ്പുറം - കരിപ്പൂർ എയർപോർട്ട് നാലു വരിപ്പാതയ്ക്കായി 4 കോടി രൂപയും മലപ്പുറം - കോട്ടക്കൽ - തിരൂർ റോഡ് നാലുവരിപ്പാതയാക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചു.
വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി കോട്ടക്കുന്ന്വികസനത്തിന് 2കോടിയുംകോട്ടക്കുന്നിൽ പുതിയഎന്റർടൈൻമെന്റ് സിറ്റി സ്ഥാപിക്കാൻ 2 കോടിയുംവകയിരുത്തിയിട്ടുണ്ട്.
ഇതിനൊപ്പം മലപ്പുറം, കോട്ടപ്പടി ടൗൺ ആധുനികവൽക്കരണത്തിനായി 2 കോടി രൂപയും നീക്കിവെച്ചു. വിദ്യാഭ്യാസ-കായിക മേഖലകളിൽ മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് 5 കോടിയും, സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് സെന്ററിന് 4.5 കോടിയും, എജ്യൂക്കേഷണൽ കോംപ്ലക്സിന് ഒരു കോടിയും, ഗവൺമെന്റ് കോളേജിലെ ലേഡീസ് ഹോസ്റ്റലിനായി ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ മേൽമുറി അധികരിത്തൊടി ജി.എം.യു.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 2 കോടിയും, ഒഴുകൂർ ജി.എം.യു.പി സ്കൂൾ കെട്ടിടത്തിന് 3 കോടിയും ലഭിച്ചു.
മലപ്പുറം നഗരസഭയുടെ അർബൻ കുടിവെള്ള പദ്ധതിക്കായി 5 കോടി രൂപ അനുവദിച്ചതും മൊറയൂർ മിനി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടിയും പൂക്കൊളത്തൂർ ടൗൺസൗന്ദര്യവൽക്കരണത്തിന് ഒരു കോടിയും കോഡൂർ വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ഒരു കോടിയും അനുവദിച്ചതു വഴി വികസന മുരടിപ്പിന് പൂർണ്ണമായി വിരാമമിടാൻ ഈബജറ്റ്സഹായിക്കുമെന്നാണ് വിലയിരുത്തൽ.