സർക്കിൾ ഓഫീസ് മാറ്റാനുള്ള നീക്കം: മലപ്പുറം എസ്പിക്ക് ബിജെപി പരാതി നൽകി

തിരുരങ്ങാടിയിൽ സ്ഥിതിചെയ്യുന്ന സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ മലപ്പുറം SP ചൈത്ര തെരേസ ജോൺ മുൻപാകെ നിവേദനം നൽകി. 

വേങ്ങര മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിൽ നിന്നും ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുവേണം സർക്കിൾ ഓഫീസിൽ എത്തിച്ചേരുന്നതിനുള്ള യാത്ര ക്ലേശം സൃഷ്ടിക്കുമെന്ന് SP യ്ക്ക് മുൻപാകെ ബോധ്യപ്പെടുത്തി.
            
ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണനെ കൂടാതെ വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}