ഊരകം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തിന്റെ ഭാഗമായി ഊരകം അത്താണിക്കുണ്ട് അംഗനവാടിയിൽ പോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ അസൈനാർ ഊരകം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടീച്ചർ വി. വിനോദിനി, ആശാവർക്കർ ശാന്തി സി. എന്നിവർ സന്നിഹിതരായിരുന്നു. പോളിയോ മുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുള്ളി മരുന്ന് വിതരണം സംഘടിപ്പിച്ചത്.