കണ്ണമംഗലം നാലാം വാർഡിൽ ഉന്നത വിജയികളെ ആദരിച്ചു

കണ്ണമംഗലം: എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്ലിം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് തലത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അവയിൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈതലവി പൂക്കുത്ത് സ്വാഗതം ആശംസിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആവയിൽ സുലൈമാൻ, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കത്ത് മുജീബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ പുളിക്കൽ, പ്ലാനിങ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും വാർഡ് മെമ്പറുമായ റൂഫിയ ചോല, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യുകെ ഇബ്രാഹിം, ദുബൈ കെഎംസിസി കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് പിസി മജീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇതോടൊപ്പം, ഈ വർഷം വാഫി-ഹുദവി പഠനം പൂർത്തിയാക്കി കർമ്മരംഗത്തേക്ക് പ്രവേശിച്ച ഫവാസ് വാഫി പീച്ചി, റാഷിദ് ഹുദവി ആവയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വേങ്ങര മണ്ഡലം എംഎസ്എഫ് ട്രഷറർ മുബഷിർ കാവുങ്ങൽ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ, എംഎസ്എഫ് സെക്രട്ടറി ഫവാസ് വാഫി പീച്ചി, വാർഡ് ഭാരവാഹികളായ പഴയകത്ത് ബാവ, പി.പി. യൂസഫ്, പിസി അസീസ്, യുകെ സെയ്തു, അൻവർ തങ്ങൾ, സൈതലവി പാലേരി എന്നിവരും വിവിധ പാർട്ടി ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് യുകെ സാദിക്കലി പരിപാടിക്ക് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}