ഇരിങ്ങല്ലൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാനപ്രകാരം ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ ബിദയത്തുൽ ഹിദായ ഹയർ സെക്കന്ററി മദ്രസയിൽ 'മുഅല്ലിം ഡേ' വിപുലമായി ആചരിച്ചു. അധ്യാപകരെ ആദരിക്കൽ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രാർത്ഥനാ സദസ്സ്, മധുരപലഹാര വിതരണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മദ്രസ കമ്മിറ്റി പ്രസിഡന്റ് സി. കെ. അഹമ്മദ് കുട്ടി മാസ്റ്റർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ട്രഷറർ വി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സദർ മുഅല്ലിം അബ്ദുൽ ബാസിത്ത് വാഫി, കെ. കെ. മുസ്തഫ, ബി. മുസ്തഫ, എൻ. മുഹമ്മദാലി, മുസ്തഫ ഹുമൈദി, കെ. വി. മുദ്ദസിർ വാഫി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് മദ്രസയിലെ അധ്യാപകരായ അബ്ദുൽ ബാസിത്ത് വാഫി, മുസ്തഫ ഹുമൈദി, എം. പി. അബ്ദുറഹ്മാൻ ഹിഷാമി, സി. പി. അബ്ദുൽ കരീം മുസ്‌ലിയാർ, കെ. വി. മുദ്ദസിർ വാഫി എന്നിവരെ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ഉപഹാരങ്ങൾ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.