വേങ്ങര: കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ (ബി.എസ്.എ) 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹമ്മദ് മിദ്‌ലാജ് ചാലിൽകുണ്ട് പ്രസിഡന്റായും, സഹൽ കോറാട് ജനറൽ സെക്രട്ടറിയായും, ഹിഷാം സി പാലത്തിങ്ങൽ ട്രഷററായും ചുമതലയേറ്റു. യൂസഫ് കൊണ്ടോട്ടി, ഷിഫിൻ റോഷൻ വൈലത്തൂർ, സവാദ് വലിയോറ എന്നിവരെ കോളേജ് ലീഡർമാരായി തിരഞ്ഞെടുത്തു.
കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ അബ്‌ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു. യൂസഫ് മള്ഹരി, അബ്‌ദുറഹ്‌മാൻ നിസാമി, മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, സാലിം വാഫി കിളിനക്കോട്, ജുനൈദ് ഫൈസി പരപ്പനങ്ങാടി, ഫയാസ് ഫൈസി പുകയൂർ തുടങ്ങിയവർ സംസാരിച്ചു.
മറ്റ് പ്രധാന ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് സുഹൈൽ കോഴിച്ചെന, മുനവ്വർ കോറാട്.
ജോയിന്റ് സെക്രട്ടറിമാർ: അദ്നാൻ പറക്കണ്ണി, ശിംലാൽ തിരുവേഗപ്പുറ.
വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു. ഫൈൻ ആർട്‌സ് സെക്രട്ടറിമാരായി ഹാഷിർ പാക്കടപ്പുറായ, റബീഹ് പടിക്കൽ, ജസീൽ പൊട്ടിക്കല്ല് എന്നിവരെയും, ഗ്രൂപ്പ് ലീഡർമാരായി മുനവ്വർ കോറാട്, ഹിഷാം സി പാലത്തിങ്ങൽ, മുഹമ്മദ് സിനാൻ പൊട്ടിക്കല്ല് എന്നിവരെയും തിരഞ്ഞെടുത്തു.
ലൈബ്രറി, എഡിറ്റോറിയൽ ബോർഡ്, പബ്ലിഷിംഗ് ബൂറോ, സോഷ്യൽ അഫയേഴ്‌സ്, മെഡിക്കൽ ബോർഡ്, സ്റ്റോർ ബോർഡ്, സ്പീക്കേഴ്‌സ് ഫോറം, റൈറ്റേഴ്‌സ് ഫോറം, ലാംഗ്വേജ് വിംഗ്, ത്വലബ വിംഗ് തുടങ്ങിയ വിഭാഗങ്ങളിലേക്കും ഭാരവാഹികളെ നിയമിച്ചു. അദ്നാൻ പറക്കണ്ണി, മുഹമ്മദ് ഖുബൈബ്, യാസീൻ മുഷറഫ് (ലൈബ്രറി), അശ്മിൽ ചട്ടിപ്പറമ്പ്, മുഹമ്മദ് മെഹഷൂഖ്, മുഹമ്മദ് അസ്‌ലഹ് സി (എഡിറ്റോറിയൽ ബോർഡ്) എന്നിവരടക്കമുള്ളവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ സാലിം വാഫി ഉൽബോധന സന്ദേശം നൽകി.